22. “ഹറാം പിറന്നോനെ ഞമ്മക്കടുപ്പിച്ചൂട!”

ഒരാൾ മോട്ടോർ സൈക്കിളിൽ വരികയായിരുന്നു.

അവിടത്തെ ആളുകൾ മോട്ടോർ സൈക്കിൾ പോയിട്ട് ഒരു സൈക്കിൾ പോലും കണ്ടിട്ടുണ്ടായിരുന്നില്ല. മാത്രമല്ല, ഹെൽമെറ്റും, കോട്ടും,ഗ്ലൗസും ധരിച്ച വിചിത്ര ജീവിയേയും, പടാ പടാ ശബ്ദവും, പുകയുമെല്ലാം,കണ്ടു വിരണ്ടു പോയ അവർ വഴിയിൽ കിടന്നിരുന്ന കല്ലുകൾ എടുത്ത് മോട്ടോർ സൈക്കിളിനെ ലക്ഷ്യമാക്കി എറിയാൻ തുടങ്ങി.

അയാൾ ജീവനും കൊണ്ട് സ്ഥലം വിട്ടു.

തിരക്കിൽ എങ്ങിനെയോ അയാളുടെ കൈയിൽ കെട്ടിയിരുന്ന വാച്ച് അ ഴിഞ്ഞു വീണു.

പറയേണ്ടതില്ലല്ലോ, ‘വാച്ച് ‘ എന്ന ഉപകരണം അവർ കണ്ടിട്ടോ,കേട്ടിട്ടോ ഉണ്ടായിരുന്നില്ല!

അവർ വടികളുമായി ചുറ്റും കൂടി.

അതിൽ ഒരാൾ ധൈര്യം സംഭരിച്ച്
വാച്ചിൻ റെ വളരെ അടുത്ത് എത്തി ശ്രദ്ധിച്ചു നോക്കി.

പെട്ടന്ന് അയാൾ ഞെട്ടി പിന്നോക്കം ചാടി.

മോട്ടോർ സൈക്കിൾ പോലെ ടക്ക്, ടക്ക് എന്ന ശബ്ദം അതും ഉണ്ടാക്കുന്നു!

ഇത് ആ പോയ ‘ശൈത്താൻറെ’ കുട്ടി തന്നെ.
അവർ ഉറപ്പിച്ചു.

അവരിൽ പ്രമാണിയായ ഒരാൾ വിളിച്ചു പറഞ്ഞു:

“ഹറാം പിറന്നോനെ ഞമ്മക്കടുപ്പിച്ചൂട!”

ഇത് പറയുകയും, കൈയിലിരുന്ന വടി കൊണ്ട്
വിലപിടിച്ച ആ വാച്ച് കുത്തിപ്പൊട്ടിക്കുകയും ഒപ്പം !

നിരാകരണവ്യവ്സ്ഥ

ഈ കഥ / വിവരണം കഥാകാരന്റെ സാങ്കൽപിക സൃഷ്ടി മാത്രമാകുന്നു. ജീവിച്ചിരിക്കുന്നവരോടോ, മരിച്ചു പൊയവരൊടോ സാദ്രശ്യം തോന്നുന്നുവെങ്കിൽ അത് കേവലം യാദ്രശ്ചികം മാത്രം.  

Comments

Leave a comment