മാസിക പതിവായി വായിക്കുന്ന ധനികരായ രാമും, രാജും, ഒരു ലക്കത്തിൽ, വിമാനം പറത്തുന്നതിനെ പറ്റി വിശദമായ ഒരു ലേഖനം വായിക്കാൻ ഇടയായി.
ആ സാഹിസക കൃത്യം അവരെ വല്ലാതെ ആകർഷിച്ചു.
എന്തായാലും ഒന്നു പരീക്ഷിക്കാൻ തന്നെ തീർച്ചയാക്കി. “ഏതൊരാൾക്കും ശ്രമിച്ചു നോക്കാം” എന്നുള്ള അടിക്കുറുപ്പ് പ്രത്യേകം ശ്രദ്ധേയമായി.
താമസിയാതെ തന്നെ കൂട്ടുകാർ വഴി അതിനുള്ള സജ്ജീകരണങ്ങൾ ചെയ്തു
അങ്ങിനെ ആ ദിവസവും സമാഗതമായി.
ഈ ആവശ്യത്തിന് ചെറിയ ഒരു വിമാനവും വാടകക്ക് എടുത്തു.
രാം മാസികയിലെ ലേഖനം വായിച്ചു കൊണ്ടിരുന്നു.
അതിലെ നിർദ്ദേശപ്രകാരം രാജു വിമാനം ഓടിക്കാൻ തുടങ്ങി. സുഗമമായി പൊങ്ങി പറക്കാനും തുടങ്ങി.
കുറച്ചു നേരം പറന്നു കഴിഞ്ഞപ്പോൾ വിമാനം ലാൻഡ് ചെയ്യാൻ തീർച്ചയാക്കി.
പ്രസക്ത ഭാഗം വായിക്കാൻ രാജു, രാമി നോട് ആവശ്യപ്പെട്ടു. രാം വായിച്ചു.
“എത്ര പൊക്കത്തിൽ നിന്ന് ലാൻഡിംഗ് പ്രക്രിയ തുടങ്ങണമെന്നും, ഏറ്റവും അനുയോജ്യമായ വേഗത എത്ര എന്നും, മറ്റു മുൻ കരുതലുകൾ എന്തെല്ലാം എന്നും, അടുത്ത ലക്കം മാസികയിൽ വിശദമായി ….”
ശേഷം……………..
നിരാകരണവ്യവ്സ്ഥ
ഈ കഥ / വിവരണം കഥാകാരന്റെ സാങ്കൽപിക സൃഷ്ടി മാത്രമാകുന്നു. ജീവിച്ചിരിക്കുന്നവരോടോ, മരിച്ചു പൊയവരൊടോ സാദ്രശ്യം തോന്നുന്നുവെങ്കിൽ അത് കേവലം യാദ്രശ്ചികം മാത്രം. Sources and related content
Leave a comment