Category: Uncategorized

  • 35. ത്രയംബകം

    ആദ്യ ബെഞ്ചിലെ സതീഷനോട് AEO ചോദിച്ചു: –

    • ത്രയംബകം വില്ല് * ആരാ ഒടിച്ചത്…?

    വിങ്ങിപ്പൊട്ടിക്കൊണ്ട് അവൻ പറഞ്ഞു: – ഞാനല്ലാ… ഞാനല്ലാ … സാർ

    അത് കേട്ട AEO ടീച്ചറുടെ മുഖത്ത് നോക്കി ചോദിച്ചു: – എന്താ ടീച്ചറെ ഇത്…?

    ടീച്ചർ:- ഏയ്… അവൻ അങ്ങിനെ ചെയ്യില്ല സാർ… അവൻ നല്ല കുട്ടിയാ… അവനെ എനിക്കു നന്നായറിയാം…..

    ദേഷ്യം വന്ന AEO, HM നെ വിളിച്ചു വരുത്തി:- എന്താണു ഹേ…. ത്രയംബകം വില്ലൊടിച്ചത് ആരാണെന്ന്, ഈ ക്ലാസിലെ കുട്ടികൾക്കും എന്തിന് ടീച്ചർക്കു പോലും അറിയില്ല…!!

    HM :- അതു ഈ ക്ലാസുകാരാവില്ല സാർ… 6.B ക്ലാസുകാരാവും… അവര് അതും അതിലപ്പുറവും ചെയ്യും…

    AEO സ്കൂൾ പൂട്ടാനുള്ള ഉത്തരവ് എഴുതി…

    HM മാനേജറെ വിളിച്ചു…

    മാനേജർ വന്നു…

    AEO വിനോട്:- ദയവു ചെയ്ത് സ്കൂൾ പൂട്ടിക്കരുത് സാറേ… വില്ലിന്റെ കാശ് എത്രയാണെങ്കിലും ഞാൻ തരാം…!!!

    (കുറിപ്പ്: സീതാ സ്വയംവരത്തിന് ആർക്കും പൊക്കാൻ പോലും സാധ്യമാകാതിരുന്ന വില്ല് ആണ് ‘ത്രയംബകം’. ശ്രീരാമൻ പ്രസ്തുത വില്ല് പൊക്കുക മാത്രമല്ല, വില്ലിൻ്റെ ഞാണ് കെട്ടുകയും ചെയ്തു. പിന്നീട് അമ്പ് എയ്യുവാൻ വളച്ചപ്പോൾ ആയത് ഒട്ടിഞ്ഞു പോകുകയാണ് ഉണ്ടായത്.)

    • കടപ്പാട്-

  • 34.കയ്പക്ക /പാവക്കകുരു

    ഒറ്റ നോട്ടത്തിന് വെറും ഒരു കുരു. എന്നു തന്നെ ഞാനും വിചാരിച്ചു. വംശ സന്ധാരണത്തിനുള്ള പ്രകൃതിയുടെ ഒരോരു പ്രതിഭകൾ. പക്ഷെ സൂക്ഷിച്ചു നോക്കിയപ്പോൾ.. എന്തെല്ലാം ഡിസൈനുകൾ! ഇത് പംന വിഷയം ആക്കിയാലോ? എന്നെല്ലാം ആലോചിച്ച് ഉറക്കത്തിൻറെ മാർദവ കരങ്ങളിലേക്ക് ഞാൻ പതുക്കെ വഴുതി വീണു.

    കമ്പ്യൂട്ടറിൻറെ സഹായത്തോടെ ആ രഹസ്യം അനാവരണം ചെയ്യാൻ ആരംഭിച്ചു. ഏറെ ബുദ്ധിമുട്ടിയിട്ടാണെങ്കിലും അതിൽ നിന്ന് ഒരു സന്ദേശം വേർതിരിച്ചെടുക്കാൻ എനിക്ക് കഴിഞ്ഞു.

    ഒരു വഴിയാത്രക്കുള്ള മാർഗ്ഗനിർദ്ദേശളായിരുന്നു അവ. ഒരു പരിചയവും ഇല്ലാത്ത വഴികൾ ! തുടങ്ങുന്നത് നമ്മുടെ ടെറസ്സിൽ നിന്നു തന്നെ. ജിജ്ഞാസ അടക്കാൻ കഴിഞ്ഞില്ല.

    അധികം സംശയിച്ചില്ല, ആരോടും പറഞ്ഞുമില്ല.ഒരു ‘Back Pack’ മായി ഞാൻ അതിൽ കണ്ട വഴിക്ക് പുറപ്പെട്ടു. എല്ലാ വീടുകളുടേയും മുകളിൽ കൂടിയുള്ള യാത്ര.

    പക്ഷെ വഴി നേർത്തു നേർത്തു വരുന്നു. തിരിച്ചു പോയാലൊ എന്നാലോചിച്ച് തിരിഞ്ഞു നോക്കി. ഇതു വരെ വന്ന വഴിയെല്ലാം എങ്ങിനേയോ മാഞ്ഞു പോയിരിക്കുന്നു. മുന്നോട്ടു തന്നെ. വഴി നേർത്ത് നേർത്ത്, കുറച്ചു കഴിഞ്ഞപ്പോൾ ഒരു കാട്ടുവള്ളി മാത്രമായി.

    അത്ഭുതം തന്നെ! എനിക്ക് അതിന്മേൽ കൂടി വഴുതി വീഴാതെ നടക്കുവാനും സാധിക്കുന്നു. ഞാൻ ഒരു ഈച്ചയായോ?

    അങ്ങകലെ കൊട്ടാര സദൃശമായ ഒരു സമുച്ചയം കാണാം. എന്നെ കാത്തു നില്ക്കുകായാണോ ഒരു കൂട്ടം ആളുകൾ? ഞാൻ അവിടെ എത്തിയപ്പോൾ മുഴങ്ങിയ ആരവത്തിൽ നിന്ന് ആ കാര്യം വ്യക്തമായി.

    തമിഴ്നാട്ടിൽ “ജല്ലിക്കെട്ട്” എന്ന് വിളിക്കുന്ന കാള – മനുഷ്യൻ പോരാട്ടം ആണ് നടന്നുകൊണ്ടിരിക്കുന്നത്. സമ്മാനമാകട്ടെ, സുന്ദരിയായ രാജകുമാരിയും.

    ഞെട്ടാനൊന്നും സമയമില്ലായിരുന്നു. ആരോ എന്നെ ഗോദയിലേക്ക് തള്ളിവിട്ടു.

    ഞാൻ അരങ്ങിൽ എത്തേണ്ട താമസം, ഒരു കൊമ്പൻ. ദേഹം കാളയുടെ, പക്ഷെ മഖം കൊമ്പോടു കൂടിയ ഒരു സിംഹത്തിൻ റേയും. എൻറെ നേർക്ക് പാഞ്ഞടുക്കുന്നു.

    ഭാഗ്യമെന്നു പറയട്ടെ, ഗോദ വൃത്തികേടാക്കേണ്ട ഗതികേട് വന്നില്ല; ദൈവ സഹായത്താൽ!

    അവൻ എന്നെ കൊമ്പു കൊണ്ട് കോരി ഗോദക്ക് പുറത്തേക്ക് വലിച്ചെറിഞ്ഞു.

    ഞെട്ടി ഉണർന്നപ്പോൾ കട്ടിലിൽ നിന്ന് താഴെ വീണ് കിടക്കുന്നു….

    ശുഭം

  • 33. CROW AND THE HUNTER 

    I recently heard a new version of the age-old “Hunter and the Crows” story that got me thinking.

    Children were presented with a riddle: “100 crows were perching on a tree. The hunter came and fired a shot at the crows. One crow dropped dead. How many crows remain?”

    “99 crows,” answered one child.

    “None,” answered another. “The sound of the shot scared the others, and they flew away”.

    “Only the dead one,” ventured yet another.

    The teacher was about to appreciate that child when another child chirped in, “Two,” he said proudly.

    Surprised, the teacher asked, “How so?”

    The child replied earnestly, “The dead crow and his best friend”.

    The teacher was left stunned and remained thoughtful.

    ——————————————————————

  • 32. തത്ത്വചിന്തയും, മനശാസ്ത്രവും

      “എനിക്ക് ഒരു തത്ത്വചിന്ത വരണൂ, മാഷെ “

      “പറയടാ, ഒന്നു കേൾക്കട്ടെ “

      “മാഷ് തീവണ്ടീൽ കേറീട്ടുണ്ടോ”

      “ഉണ്ടോന്നാ ? പഴയ മദിരാശി വരെ പോയിട്ടും ണ്ട്. ഇപ്പോഴത്തെ പോലെ പൊകയില്ലാത്ത എഞ്ചിനൊന്നും അല്ല. നല്ല പൊകയും ചീറ്റലും ഉള്ള ഉഗ്രൻ എഞ്ചിനുള്ള തീവണ്ടി.”

      “ഞാൻ അതിൻറെ എഞ്ചിൻ റെ ഉള്ളിൽ കേറീട്ടുണ്ടെന്ന് മാത്രല്ല, കൊറച്ചു ദൂരം പോകേം ചെയ്തിട്ടുണ്ട് ”

      ” അമ്പടാ ! അതെങ്ങിനെ പറ്റിച്ചു ?” മാഷ് അൽഭുതപ്പെട്ടു. ”

      മംഗലാപുരം സ്റ്റേഷനിൽ നിന്ന് പുറപ്പെടണ “മലബാർ എക്സ്പ്രസ് ” എന്ന തീവണ്ടിയുടെ എഞ്ചിൻ ഡ്രൈവറോട് (Loco Pilot) ചോദിച്ചു, ഞാൻ ഒരു മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർഥി ആണ്. സ്റ്റീം എഞ്ചിനെ പറ്റി പഠിച്ചിട്ടുണ്ട്. എഞ്ചിനിൽ ഒന്ന് കേറിയാൽ കൊള്ളാമെന്നുണ്ട്”.

      “ഒരു തടസ്സവും പറയാതെ അദ്ദേഹം എന്നോട് കേറിക്കൊള്ളാൻ പറഞ്ഞു. കുറച്ചു ബുദ്ധിമുട്ടിയെങ്കിലും ഒരു വിധം കയറി പറ്റി.”

      “വാതിൽ ഒന്നും ഇല്ലെങ്കിലും നല്ല ചൂട്! Pilot ന് ഒന്നും ചെയ്യണ്ട, മുന്നിൽ കാണുന്ന റയിലിൽ കൂടെ വണ്ടി ഓടിക്കൊണ്ടേ ഇരിക്കും. അങ്ങേരുടെ നേരെ മുൻപിൽ ഒരു സ്റ്റീയറിങ് ഉണ്ട്. അതു തൊടുന്നേ ഇല്ല .”

      “ഓടിക്കൽ ബഹു സുഖം തന്നെ ”

      “ഡ്രൈവറെ കൂടാതെ വേറെ ഒരാൾ കൂടി ഉണ്ട് കാബിനിൽ. ‘ഫയർ മേൻ’ എന്ന് വിളിക്കുന്ന അയാളാകട്ടെ ഒരു ഷവൽ കൊണ്ട് കൽക്കരി “ടെണ്ടറിൽ” നിന്ന് കോരി ബോയ്ലറിൻ്റെ ‘ഫയർ ലേക്ക് ഇട്ടു കൊണ്ടേ ഇരിക്കുന്നു. അതിടുന്ന വാതായനം തുറന്നു കിടക്കുകയാണ്! അതിൽ കൂടി ബഹിർഗമിക്കുന്ന ചൂട് അവർക്ക് ഒരു പ്രശ്നമേയല്ല.”

      “എന്താണ് മോനെ, ഈ ടെണ്ടറും ഫയർ ട്യൂബ് മെല്ലാം?” പിന്നെ എന്തിനാണ് ഈ സ്റ്റീയറിങ്ങ്”?

      ഈ മാഷടെ ഒരു സംശയം.

      “മാഷെ, കാറിനും മറ്റും പെട്രോൾ അടിക്കുന്ന പോലെയല്ല. എഞ്ചിനോട് തൊട്ട് ഘടിപ്പിച്ചിട്ടുള്ള ചക്രങ്ങളുള്ള ഒരു ചെറിയ പെട്ടി ഉണ്ട്. അതാണ് ‘ടെണ്ടർ’

      അതിൽ കുറച്ചധികം കൽക്കരിയും, അത്യാവശ്യത്തിന് വെള്ളവും കരുതിയിരിക്കും. ഫയർ മാൻ എഞ്ചിൻ കാബിനിൽ നിന്ന് അതിലേക്ക് ഷവൽ എത്തിച്ച് കൽക്കരി കോരി എടുത്ത് നേരെ തിരിഞ്ഞ് ബോയിലറിൻന്റെ തീ ജ്വലിച്ചു കൊണ്ടിരിക്കുന്ന ഫയർ ട്യൂബ് ലേക്ക് ഇട്ടു കൊണ്ടേയിരിക്കും.

      ഇനി ഫയർ ട്യൂബ് എന്താണന്നല്ലെ? മാഷെ, രണ്ടു തരം ബോയ്ലറുകളാണ് ഉള്ളത്. വാട്ടർ ട്യൂബും, ഫയർ ട്യൂബും. കത്തിക്കൊണ്ടിരിക്കുന്ന കൽക്കരി വഴി ഒരു ട്യൂബ് സിസ്റ്റത്തിൽ കൂടെ വെള്ളം കടത്തിവിട്ട് കിട്ടുന്ന നീരാവി ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്നതിനെ വാട്ടർ ട്യൂബ് എന്നും, വെള്ളം നിറച്ച ടാങ്കിൽ കൂടെ ഒരു ട്യൂബ് വഴി തീ ജ്വലിപ്പിച്ച് കിട്ടുന്ന ആവി കൊണ്ട് പ്രവൃത്തിപ്പിക്കുന്നതിനെ ഫയർ ട്യൂബെന്നും പറയുന്നു.

      ട്രെയിനിൽ ഉപയോഗിക്കുന്നത് രണ്ടാമത് പറഞ്ഞ ഫയർ ട്യൂബ് ബോയ്ലർ ആണ്.

      “ഇനി എന്തിനാണ് സ്റ്റീയറിംഗ് എന്നല്ലേ, തികച്ചും ന്യായമായ സംശയം. ഈ സ്റ്റീയറിംഗ് ചക്രം തിരിക്കാനല്ല, ചക്രം റയിലിൽ കൂടി അത് നയിക്കുന്ന വഴി പോയ് കൊണ്ടിരിക്കും.’

      “വണ്ടി നിന്നു കഴിഞ്ഞ് പിന്നോക്കം പോകണമെന്നുണ്ടെങ്കിൽ ഈ സ്റ്റീയറിംഗ് പല വട്ടം കറക്കിയാൽ മതി. അത് ക്രാങ്കിൻ്റ സെറ്റിംഗ് മാറ്റുകയും, വണ്ടി മറു ദിശയിലേക്ക് ഓടുകയും ചെയ്യുന്നു.”

      “തുണി ഉണങ്ങാൻ ഇടുന്ന ‘അഴക്ക’ പോലെ ഒരു ചരട് കെട്ടിയിട്ടുണ്ട്. ഡ്രൈവർ അതിൽ പിടിച്ചു വലിച്ചു. ബോയിലറിൽ നിന്നുള്ള സ്റ്റീം ഒരു പീപ്പിയിൽ കൂടെ കടത്തിവിടാനായിരുന്നു അത്. ശക്തിയായ ചൂളം വിളി ഉയർന്നു.”

      “പിന്നെ ഒരു ടാപ്പ് തുറന്നു. ബോയിലറിൽ നിന്ന് സ്റ്റീം സിലണ്ടറുകളിലേക്ക് കടത്തിവിടാനായിരുന്നു ആ പ്രക്രിയ. അതിശക്തിയായി സ്റ്റീം സിലണ്ടറുകളിലേക്ക് ഇരച്ചു കയറി. എഞ്ചിൻ ന്റെ അടിയിലെ സിലണ്ടറുകൾ ചക്രങ്ങളെ കറക്കുകയും ഒന്നോ രണ്ടോ തവണ മിനുത്ത റയിലിന് മുകളിൽ തെന്നി കറങ്ങുകയും തീവണ്ടി സാവധാനം മുന്നോട്ട് നീങ്ങി തുടങ്ങുകയും ചെയ്തു. ഗാർഡിൻറെ പച്ചക്കൊടിക്ക് മറുപടി എന്ന വണ്ണം “പെലറ്റും” പച്ചക്കൊടി വീശിക്കൊണ്ടിരുന്നു.

      ഇപ്പോഴെല്ലാം ” ഫയർ മേൻ” തലയിൽ ഒരു ടവലും കെട്ടി ഒരു ഷവലു കൊണ്ട് കൽക്കരി വാരി വാരി ബോയിലറിലേക്ക് ഇട്ടു കൊണ്ടിരുന്നു. അതിൻറെ തുറന്ന വാതായനത്തിൽ കൂടി ശക്തമായ ചൂട് വന്നു കൊണ്ടും ഇരുന്നു.

      “എയർ ബ്രേക്ക് ” എന്ന് കേട്ടിട്ടുണ്ടോ, മാഷെ?

      “എഞ്ചിൻറെയും, ഒരോ ബോഗിയുടേയും ചക്രങ്ങളെ അമർത്തിപ്പിടിക്കുന്ന ഇരുമ്പ് “ഷൂകൾ ” ഉണ്ട്. ഒരു ‘കമ്പ്രസർ ‘ എഞ്ചിനിൽ നിന്ന് ഈ ഇരുമ്പ് ഷൂ കളെ നിയന്ത്രിക്കുന്നു.”

      ‘ഓരോ കമ്പാർട്ട്മെൻ റിലും, ജനലകൾക്കിടക്ക് മീതെ ചുമന്ന ഒരു ഹാൻഡിൽ തൂങ്ങിക്കിടക്കുന്നത് കണ്ടിട്ടുണ്ടോ, മാഷേ.”

      “അടിയന്തര സാഹചര്യത്തിൽ അവ വലിച്ചാൽ, എഞ്ചിൻ മുതൽ അവസാന കമ്പാർട്ട്മെൻറ് വരെ നീണ്ടു കിടക്കുന്ന ലൈനിൽ ഒരു ദ്വാരം പ്രത്യക്ഷപ്പെടുകയും കമ്പ്രസ്സ് വായു അതിൽ കൂടെ നഷ്ടപ്പെടുകയും ചെയ്യുന്നു. ഉടനെ ഷൂ കളെ അകറ്റി നിർത്തുന്ന ബലം നഷ്ടപ്പെടുകയും അവ ചക്രത്തിന്മേൽ അമർത്തി പിടിക്കുകയും, തീവണ്ടിയുടെ വേഗത നഷ്ടപ്പെടുകയും, താമസംവിന തീവണ്ടി മുഴുവനായി നിൽക്കുകയും ചെയ്യുന്നു.”

      മാത്രമല്ല, തിരിച്ചറിയാൻ ഒരു ചുമന്ന കൈ ഈ കമ്പാർട്ട്മെന്റിൻറെ മുകൾ വശത്ത് ഇരുവശങ്ങളിലും പുറത്തേക്ക് വരുന്നു. ഏതെങ്കിലും കമ്പാർട്ട്മെൻറിൽ നിന്ന് ഇത് വലിച്ചാൽ, പിന്നെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല. വണ്ടി മുഴുവനായി നിന്നത് തന്നെ!”

      “പിന്നെ ലൈറ്റും, ഫാനും. ഓരോ ബോഗിയുടേയും അടിയിൽ ചക്രത്തിൽ നിന്ന് ബെൽറ്റ് കൊണ്ട് കറങ്ങുന്ന ഒരു വലിയ ഡി.സി. ജനേറേറ്റർ ഉണ്ട്.”

      “അതെന്തിനാ ഡി.സി, എ.സി.യുള്ള ഇക്കാലത്ത്?”

      “അത് മാഷെ, അതിനടുത്തു തന്നെ ഒരു സ്റ്റോറേജ് ബാറ്ററി ഉണ്ട്. ഡി സി ആകുബോൾ നേരെ ചാർജു ചെയ്യാം. റെക്ററ്റി ഫയറും മറ്റും ഒഴിവാക്കുകയും ചെയ്യാം. വണ്ടി നിൽക്കുമ്പോഴും ഫാനും ലൈറ്റും നടക്കുന്നത് ഈ ബാറ്ററി ഉള്ളതുകൊണ്ടാണ്.”

      “ഇനി എഞ്ചിൻറെ കാര്യം.
      അകത്ത് ഞാന്നു കിടക്കുന്ന ഒരു ബൾബും, മുൻ വശത്ത് ഒരു ഹെഡ് ലൈറ്റും താഴെ രണ്ടു ചെറിയ ലൈറ്റുകളും ആണ് ഉള്ളത്.” ‘ബോയ് ലറിൻറെ ഇടത് വശത്ത് ഏതാണ്ട് മദ്ധ്യഭാഗത്തിായി സ്റ്റീം കൊണ്ട് പ്രവർത്തിക്കുന്ന ഒരു ടർബോ ജനേറേറ്റർ ഉണ്ട്. ലൈറ്റുകളുടെ ആവശ്യം വരുമ്പോൾ ഒരു വാൽവ് തുറന്ന് അതിൽ കൂടെ സ്റ്റീം കടത്തിവിടും. സ്റ്റീമിന് ക്ഷാമമൊന്നും ഇല്ലല്ലോ! “അതോടുകൂടി എഞ്ചിൻ റെ മുൻവശത്ത് മുകളിലുള്ള ശക്തിയായ ഒറ്റ ലെറ്റും ഏതാണ്ട് ബംബർ ലെവലിലുള്ള രണ്ടു ചെറിയ ലൈറ്റുകളും പെ ലറ്റിൻ ന്റെ അടുത്ത് ഉള്ള ബൾബും കത്തുന്നു. അല്ലാതെ അതിനിടക്ക് മറ്റു സ്വിച്ചുകളൊന്നും ഇല്ലേയില്ല.”

      “എന്താ ഇതിലൊരു തത്വചിന്ത” മാഷുടെ ചോദ്യത്തിന് അല്പം പരിഹാസ ചുവ ഉണ്ടോ എന്ന് സംശയം.

      “മാഷെ, ചില ട്രെയിനുകളിലെ അവസാന ബോഗി ഗാർഡിന് യാത്ര ചെയ്യാൻ മാത്രമുള്ളതാണ്. അത്യാവശ്യ ഘട്ടങ്ങളിൽ ഗാർഡിന് ഉപയോഗിക്കാൻ ഒരു കറക്കുന്ന ഹാൻഡ് ബ്രേക്കും ഉണ്ട്.”

      “പിൻ വശത്ത് രണ്ടു ജനാലകൾ ഉണ്ട്. അതിൽ കൂടെ പിന്നിലേക്ക് നോക്കിയാലാണ് തത്വചിന്ത വരുന്നത്:”

      ” അറ്റം കാണാതെ നീണ്ടു കിടക്കുന്ന റയിൽ പാത. ഇപ്പോൾ കൂട്ടിമുട്ടും എന്നാലും മുട്ടാതെ അനന്തതയിലേക്ക് മാടി വിളിക്കുകയല്ലെ ചെയ്യുന്നത് “.

      നോക്കിയപ്പോൾ മാഷിതാ സുഖ സുഷുപ്തി!

      —————————————




    1. 31 കാര്യസ്ഥൻ.

      ഒരു ദിവസം രാവിലെ ആര്യൻ തിരുമേനി  പ്രഭാത ഭക്ഷണത്തിന് ശേഷം തന്റെ വീടിന്റെ മുൻവശത്ത് ചാരു കസേരയിൽ  വിശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാന്ന് തിരുമേനിയുടെ ആശ്രിതൻ ഒരു സംശയവുമായി അടുത്തെത്തിയത്.

      ”എന്തടാ രാമാ നിന്നു പരുങ്ങണത് “

      ” അടിയൻ്റെ പഴേ മനസ്സിൽ ഒരു ചെറിയ സംശയം.” 

      “എന്താച്ചാ ചോദിച്ചോളാ ” തിരുമേനി കൽപ്പിച്ചു.

      “അടിയൻ രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ എല്ലുമുറിയെ പണിതിട്ടും തുഛമായ ശമ്പളമെ കിട്ടണു ള്ളു. കാര്യസ്ഥനാണെങ്കിൽ ഉച്ചയോടു കൂടി മാത്രം വന്ന് വെെന്നേരം ചായേം  കുടിച്ച് പോകേം ചെയ്യുന്നു. എനിക്ക് ആ പണി കിട്ടിയിരുന്നെങ്കിൽ ….. “

      ” ആ പോണത് ശങ്കരൻ നമ്പൂര്യല്ലെ? തിരുമേനി ആരാഞ്ഞു.  “എന്താണാവോ ഇത്ര നേരത്തെ !

      “രാമാ, ഒന്നന്വേഷിച്ചു വാടോ “

      രാമന് സന്തോഷം അടക്കാൻ ബുദ്ധിമുട്ടേണ്ടി വന്നു. ഇത്തരം കാര്യങ്ങൾ ജീവിതത്തിൽ ആദ്യമായാണ് ആരെങ്കിലും, പ്രത്യേകിച്ച് തിരുേമേനി തന്നോട് ആവശ്യപ്പെടുന്നത്.

      ഉളി പായുന്ന വേഗത്തിൽ രാമൻ , ശങ്കരൻ നമ്പൂരിയുടെ അടുത്തേക്ക് ഓടി. അതേ വേഗത്തിൽ മടങ്ങി എത്തുകയും ചെയ്തു.

      ” ടൌൺ വരെ എന്നാ പറഞ്ഞേ ” 

      കിതച്ചുകൊണ്ട് രാമൻ പറഞ്ഞു.

      ”എന്താണാവോ ഇത്ര നേരത്തെ “

      തിരുമേനി ഉറക്കെ ചിന്തിച്ചു.

      “അത് ഞാൻ ചോദിച്ചില്ല. ഇപ്പോ ചോദിച്ചു വരാം ” 

      ഇതു പറയുകയും, ശര വേഗത്തിൽ നമ്പ്യാരുടെ അടുത്തേക്ക് പിന്നേയും പായുകയും ചെയതു.

      ഉടനെ തന്നെ മടങ്ങിയെത്തി.

      ” ടൌണിൽ കച്ചേരി വരെ ” എന്നാണ് അദ്ദേഹം പറഞ്ഞത്.

      രാമൻ റിപ്പോർട്ട് ചെയ്തു.

      ”എന്താണാവോ നാം അറിയാത്ത കേസ് ” ചിന്താധീനനായി തിരുമേനി.

      “ഇപ്പോചോദിച്ചു പറയാം” ഇത് പറയുകയും, കിതച്ചുകൊണ്ട് രാമൻ അടുത്ത ഓട്ടം തുടങ്ങുകയും ചെയ്തു.

      “കിട്ടുണ്ണിയുമായുള്ള വാടക കേസ് ആണെന്നാ പറഞ്ഞേ” തീരെ അവശനായി രാമൻ പറഞ്ഞു.

      “ഹാ ഹാ ആ കേസ്സ് ഇതു വരെ തീർന്നില്ലെ ! നാം ഇടപെട്ടാൽ തീരുമോ ആവോ?” തിരുമേനി ഉറക്കെ ആത്മഗതം ചെയ്തു.

      തീരെ അവശനായി രാമൻ പരുങ്ങി നിന്നപ്പേോഴാണ് കാര്യസ്ഥൻ ശങ്കുണ്ണി നായരുടെ ആഗമനം.

      “നായരെ, എന്തൊക്കെയുണ്ട് വിശേഷങ്ങൾ?” തിരുമേനി തിരക്കി.

      “എല്ലാം പതിവുപോലെ “

      ” അരിക്കും പല വ്യജ്ഞനങ്ങൾക്കും വില കൂടി . കള്ളൻ ‘കിട്ടൻ’ ജയിൽ ചാടി. വീട്ടുവേലക്കാരി വിലാസിനിക്ക് ഇന്ന് ലീവ് വേണത്രെ! “

      ” പിന്നെ തിരുമേനി, ഞാൻ വരണ വഴിക്ക് നമ്മുടെ തെക്കേതിലെ ശങ്കരൻ നമ്പൂര്യെ

      കണ്ടു.  ടൌണിൽ കേച്ചേരിയിലേക്കാണ്. അദ്ദേഹത്തിൻ്റ  വാടകക്കാരൻ കിട്ടുണ്ണി ആറു മാസത്തെ വാടക കുടിശ്ശിക വരുത്തീട്ടുണ്ട്.”

      “തിരുമേനി ഇടപെട്ടാൽ അത് തീർക്കാൻ പറ്റും എന്ന് പറഞ്ഞതനുസരിച്ച് വെെകുന്നേരം രണ്ടു കൂട്ടരും ഇല്ലത്ത്  വരാം എന്ന് സമ്മതിച്ചിട്ടുണ്ട്. “

      തിരുമേനി അർത്ഥഗർഭമായി രാമനെ ഒന്നു നോക്കി.

      ഒന്നും പറയാതെ അയാൾ കെെക്കോട്ടും എടുത്ത് പറമ്പിലേക്ക് തിരിച്ചു.

      ________________________________________

      നിരാകരണവ്യവസ്ഥ

      ഈ കഥ / വിവരണം കഥാകാരന്റെ സാങ്കൽപിക സൃഷ്ടി മാത്രമാണ്.

      ജീവിച്ചിരിക്കുന്നവരോ, മരിച്ചു  പോയവരോടോ സാദൃശ്യം തോന്നുന്നുവെങ്കിൽ അത് കേവലം

      യാദൃശ്ചികം മാത്രം.  

    2. 30. OLD AGE

      Old age is dirty, lonesome and loathsome

      Weak muscles, weak vision, weak mind and fatigue

      Feeling of by gone days with repentance

      Feeling of lost many chances those went by.

      Aches, pains and distress haunt through day night

      Some organs fail as they worked so hard with you

      Hospitals, Pills, Capsules and more Pills

      Becomes the substitute way of your life now.

      Gone are relatives you thought omnipresent

      Gone are the days you were wanted all over

      Gone are the glitters your eyes once conceded

      Gone is the luster of skin always boasted.

      Lingering memories make you live today

      Of great things you ought to have done in the past days

      But the no return days have passed and gone by now

      Now you are waiting and waiting fast end comes.

      GCmoolepat

    3. (29) Oh! My child……

      Oceans although separate us

      Time zones and seasons separate us

      However temporary it may seem

      We all miss you and your charms…

      The past is always bright as ever

      Glittering memories surface all time

      Beautiful, joyful and pleasant they seem

      ‘Past is past’ is what they say.

      Confidence, my child- matters most

      That projects ur inner strength always

      Know that you are none behind

      The boastful crowd always with you.

      All alone first time ever

      You left your home and flew away

      To distant yonder seas apart

      Higher honors await you there.

      Leave no stones unturned my child

      Until you grab whatever you wish

      Come- night, day, cold or warmth

      ‘V’ is the only aim in front.

      Time will fly and waits for none

      Make the most e’ry second ticks

      Do your work- hard and sharp

      No doubt results will favor you.

      Take the lessons from the past

      Live in the present -as they say

      And leave trails for the morrow

      But nothing replaces hard work.

      Things will somehow work out fine

      And you will achieve higher goals

      Our wishes, blessings and prayers

      Go with you all time and place.

      GCmoolepat

    4. (28)രാജാവിൻ്റെ ആന!

      രാജാവിൻറെ ആനക്കൂട്ടത്തിൽ, ഒരു ആനയുണ്ടായിരുന്നു. നിറം തൂവെള്ള!

      പതിവുപോലെയുള്ള കുളിപ്പിക്കലെല്ലാം കഴിഞ്ഞ്, രാജാവ് ആനയെ തൃക്കൺ കാണുവാൻ സിംഹാസനത്തിൽ ഉപവിഷ്ടനായി. ആനയുടെ നിറം അല്പം മങ്ങിയിട്ടുണ്ടോ! തിരുമേനിക്ക് ഒരു സംശയം. ഉടനെ തന്നെ ആനക്കാരനെ വധിക്കുവാൻ ഉത്തരവായി. തിരുവായ്ക്കുണ്ടോ എതിർവാ! ഉത്തരവ് ഉടൻ നടപ്പിലാക്കി. അതുകൊണ്ട് പ്രശ്ന പരിഹാരം ആയില്ലല്ലോ!

      പ്രശ്നം ചർച്ച ചെയ്യാൻ ഉടൻ ദിവാനെ വിളിപ്പിച്ചു. “ഇത്രമാത്രം പ്രമാദമായ വിഷയത്തിൽ തീരുമാനം എടുക്കാൻ അടിയന്റെ അഭിപ്രായം മാത്രം പോര. തിരുമേനി “. “തല പോകും” എന്ന് നല്ല ഭയമുള്ള ദിവാൻ വിനീതമായി ഉണർത്തിച്ചു.

      ഉടൻ തന്നെ പ്രധാനമന്ത്രിയും, സഹമന്ത്രിയും, പൌര പ്രമുഖന്മാരും ഉൾപ്പെടുന്ന പൂർണ്ണ ദർബാർ തന്നെ വിളിച്ചു കൂട്ടി. ദിവാൻ വിഷയം അവതരിപ്പിച്ചു. എല്ലാവരും അന്വോന്യ ചർച്ചകളിൽ മുഴുകി. പലർക്കും ലളിതമായ ഉത്തരം മനസ്സിൽ ഉദിച്ചു. ” കുളിപ്പിക്കുക, കൂട്ടത്തിൽ ചകിരി കൊണ്ട് ഉരച്ചു കഴുകുക “. പക്ഷെ ക, മ എന്നൊരക്ഷരം ആരും മിണ്ടിയില്ല. രാജകീയ ആനയെ ഇത്ര ലളിതമായി കൈകാര്യം ചെയ്യുന്നത് എങ്ങിനെ!

      പ്രധാനമന്ത്രിയുടെ മകനും ദർബാർ കാണാൻ വന്നിരുന്നു. ചെളിയിൽ കളിച്ചു, മേലെല്ലാം വൃത്തികേടാക്കി വീട്ടിൽ കയറി വരുന്ന അവനോട് അവൻറെ അമ്മ പറയാറുണ്ടായിരുന്നത് അവൻ ഓർത്തു. അവൻ വിളിച്ചു പറഞ്ഞു. “ചകരി കൊണ്ട് ഉരച്ചു കഴുകണം. ഇനിയും ചെയ്യാതിരിക്കാൻ, രണ്ടടിയും കൂടെ വെച്ചു കൊടുക്കണം”. ജനം ഇതുകേട്ട് തരിച്ചിരുന്നു പോയി.

      “ഹ ഹ ഹ ” എന്ന രാജകീയ ചിരി കേട്ടാണ് അവർക്ക് തരിപ്പ് മാറിയത്. “ഹഹഹ” അവരും ചിരിയിൽ പങ്കുചേർന്നു.

      ചിരി ഒന്നടങ്ങിയപ്പോൾ അടുത്ത പ്രശ്നം. രാജകീയ ആനയെ വല്ല കുളത്തിലോ മറ്റോ കൊണ്ടു പോയി കുളിപ്പിക്കാൻ പറ്റില്ല. കുളം രാജ സദസ്സിൽ എത്തണം. എല്ലാവരും അവരവരുടെ ചിന്തകളിൽ മുഴുകി. അവസാനം രാജാവ് തന്നെ ഒരു മാർഗ്ഗം കണ്ടെത്തി. ” രാജകീയ ‘കൊശവനെ വിളിക്കു.”

      കൊശവൻ വന്നപ്പോൾ, കഥകളെല്ലാം വിശദമാക്കി, പറ്റിയ ഒരു മൺചട്ടി ഒരു മാസത്തിനകം ഉണ്ടാക്കാൻ കൽപ്പിച്ചു. അമ്പരന്നു പോയ കൊശവൻ, ഒരു സ്തംഭം കണക്കെ എങ്ങിനേയാ വീട്ടിൽ തിരിച്ചെത്തി. തൻറെ ജീവൻ ഇനി ഒരു മാസം കൂടി!


      ഇതെല്ലാം കേട്ട് കൊശവത്തി പറഞ്ഞു :-

      “എല്ലാം കടവുൾ പക്കം താൻ, ഒണ്ണേൽ അരശ് പടും, ഇല്ലേൽ ആനൈ പടും, ഇല്ലാ വിട്ടാൽ നീ പടും “.

      ശുഭം

    5. (27)ഋതു ഭേദങ്ങൾ

      ചിങ്ങമാസത്തിലെ വർണ്ണശഭളമായ പൊന്നോണവും മാവേലി തമ്പുരാനും

      കന്നി മാസരാവുകളെ മാസ്മരികമാക്കുന്ന കന്നി നിലാവും പുഷ്പങ്ങളും

      തുലാം മാസത്തിലെ പേടിപ്പെടുത്തുന്ന ഇടിമിന്നൽ മഴയും

      വൃശ്ചികത്തിലെ വൃക്ഷങ്ങൾക്ക് ഭീഷണി മുഴക്കി ആഞ്ഞടിക്കുന്ന കാറ്റും

      ധനുമാസത്തിലെ ധന്യമായ രാവുകളും

      മകരമാസത്തിലെ മരം കോച്ചുന്ന തണുപ്പും

      കുംഭമാസത്തിലെ പ്രൗഢഗംഭീരമായ കുംഭ ഭരണി ആഘോഷങ്ങളും ശിവരാത്രി ആചാരങ്ങളും

      മീനമാസത്തിലെ ചുട്ടുപൊള്ളുന്ന തീവെയിലും

      മേടരാശിയിലെ സൃഷ്ടിയുടെ ആരംഭവും

      എടവമാസത്തിലെ ഇടമുറിയാതെ പെയ്യുന്ന പേമാരിയും

      മിഥുനമാസത്തിലെ ഇളം തണുപ്പോടെ പുലരുന്ന പ്രഭാതങ്ങളും

      കർക്കടക മാസത്തിലെ കുറ്റാകൂരിരുട്ടായ രാവുകളും കർക്കടക പിശാച് എന്ന മിഥ്യയും

      ഒത്തു ചേർന്ന മലയാള നാടെ നീ എത്ര ധന്യയാണ്.

    6. 26. കങ്കാരു

      ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ, മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാടിൻറെ നേത്രത്വത്തിൽ ഭരിച്ചു കൊണ്ടിരുന്ന കാലം. രാഷ്ട്രീയം… അതല്ലെ എല്ലാം.

      കലാലയ രാഷ്ട്രീയവും കൊടുംപിരി കൊണ്ടിരിക്കുന്നു.

      വിദ്യാർത്ഥികളിൽ അന്ന് പ്രബലമായ രണ്ട് കക്ഷികളാണ് ഉണ്ടായിരുന്നത്. ഇടത് ചായ്‌വു ഉള്ള SFI യും അതിനെതിരെ വലത് ചായ്‌വു ഉള്ള ISO യും.

      എങ്ങിനെ ആയാലും സർക്കാരിനെ നിലത്തിറക്കാൻ പ്രതിപക്ഷം ഇറങ്ങി തിരിച്ചു. അങ്ങിനെയാണ് 1959 ലെ വിമോചന സമരം അരങ്ങേറിയത്.

      വിദ്യാർത്ഥികളും വിട്ടുകൊടുത്തില്ല. അവരും രംഗത്തിറങ്ങി.

      പ്രതിപക്ഷ ചായ്‌വു ഉള്ള ISO ആയിരുന്നു സമര നേതാക്കൾ.

      കുന്നംകുളത്തെ ഏക സർക്കാർ ഓഫീസ് മുസാവരി കുന്നത്ത് മുനിസിപ്പൽ ഓഫീസിനടുത്തുള്ള വില്ലേജ് ഓഫീസ് ആയിരുന്നു. ആയത് ഉപരോധിക്കാൻ (പിക്കറ്റ് ചെയ്യാൻ) നേതാക്കൾ തീരുമാനിച്ചു.

      കുന്നംകുളത്ത് ആൺകുട്ടികളു ടെ സ്കൂളുകൾ രണ്ട്. ഗവർമെൻറ് ഹൈസ്കൂളും, സ്വകാര്യ മേനേജ്മെൻറ് നടത്തിയിരുന്ന MJD ഹൈസ്ക്കൂളും.

      തീരുമാനം വന്ന ഉടനെ ഗവ. സ്കൂളിലെ കുട്ടികൾ നിരത്തിലിറങ്ങി.

      MJD യിലാണെങ്കിലോ, ‘ കരടി ജോസ്’ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന പി.സി. ജോസിൻറെ നേത്രത്വത്തിൽ വിരട്ടി വേണമായിരുന്നു ഞാനുൾപ്പെടെ മുതിർന്ന ക്ലാസിലെ കുട്ടികളെ പുറത്തിറക്കാൻ!

      പല ക്ലാസുകളിലും, പ്രത്യേകിച്ച് ഏഴാം ക്ലാസിൽ, ഒരു കൊല്ലത്തിൽ കൂടുതൽ പഠിച്ച്, അറിവ് ഉറപ്പിച്ച് വന്നതിനാൽ വയസ്സിലും ജോസ് മുൻപന്തിയിലായിരുന്നു. ഞങ്ങൾ മേൽപ്പടിയാൻ ജോസിൻറെ നേത്രത്വത്തിൽ ഒരു ജാഥയായി സ്കൂളിൽനിന്നും പുറപ്പെട്ടു.

      ജാഥ എൻറെ വീട്ടിന് മുമ്പിൽ കൂടി വേണം കടന്നുപോകാൻ.

      എൻറെ ഗേറ്റിന് മുന്നിൽ എത്തിയപ്പോൾ, ഞാൻ ‘മുങ്ങി’ വീട്ടിലേക്ക് നടന്നു.

      ഇനിയുള്ളത് കേട്ടറിവ്!

      ജാഥ വില്ലേജ് ഓഫീസിന് അടുത്തെത്തിയപ്പോൾ പോലീസ് (Public Officer for Legal Investigations and Criminal Emergencies) പ്രത്യക്ഷപ്പെട്ടു.

      അന്നത്തെ പോലീസിൻ്റെ വേഷം കണ്ടാൽ ചിരി വരും. ലൂസായ ഷർട്ടും, ട്രൗസറും. മേലറ്റം കൂർത്ത തൊപ്പി. കാലിൽ മുട്ടു മുതൽ പാദം വരെ ചാരനിറത്തിലുള്ള ടേപ്പ് ചുറ്റിയിരിക്കും. പിന്നെ ചെരുപ്പും.

      കൈയ്യിലെ ലാത്തിക്ക് വ്യത്യാസം ഒന്നുമില്ല. പെരുമാറ്റത്തിനും !

      വന്ന വഴി അവർ ലാത്തി പ്രയോഗം തുടങ്ങി. മാത്രമല്ല, അസഭ്യവർഷവും.

      പിടിച്ചു നിൽക്കാൻ ആകാതെ ജനം ചിതറി ഓടി. പോലീസ് പിന്നാലെയും.

      അപ്പോഴാണ് മാത്യു എന്നയാളുടെ രംഗപ്രവേശം. അയാൾക്കും കിട്ടി ഒരെണ്ണം. അയാളുടെ ഓമന പെരു “കങ്കാരു”.

      അയാൾ തിരിഞ്ഞു നിന്ന് പോലീസ് കാരനൊടു ചോദിച്ചു

      ” എതു വകുപ്പു പ്രകാരാടോ താൻ എന്നെ അടിക്കണത്?”

      കിട്ടി രണ്ടടി കൂടി

      ചോദ്യമെല്ലാം അവസാനിച്ചു, അയാളും ഓടാൻ തുടങ്ങി. പിന്നാലെ പോലീസും.

      അപ്പോഴാണ് റോഡിൻ്റ അരികിൽ തെങ്ങ് കയറുന്ന ‘വേട്ടോൻ’ ഇരിക്കുന്നത് പോലീസിൻറ ശ്രദ്ധയിൽ പെട്ടത്. അയാൾക്കും കിട്ടി ഒരെണ്ണം. അയാൾ ചാടി എഴുന്നേറ്റു. ഓടാൻ തുടങ്ങി. അരയിൽ തിരുകിയിരുന്ന വലിയ വാക്കത്തി കയ്യിൽ പൊക്കി പിടിച്ചു കൊണ്ട്!

      ഓട്ടത്തിനിടക്ക് കങ്കാരു ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ കണ്ട കാഴ്ച അതിഭീകരം… ഊരിപ്പിടിച്ച കത്തിയുമായി ഇതാ ഒരാൾ തന്നെ പിന്തുടരുന്നു.

      കുത്തനെയുള്ള ഇറക്കം ആയതിനാൽ പെട്ടന്ന് നിൽക്കാനും സാധ്യമല്ല

      പിന്നെ ഒന്നും ആലോചിച്ചില്ല; രണ്ടു കൈകളും കൂടി ചേർത്ത് അയാളെ ഒരു ഇടി. അയാൾ തലയും കുത്തി കീഴ്മേൽ മറിഞ്ഞു വീണു.

      തിരിഞ്ഞു നോക്കാൻ നിൽക്കാതെ കങ്കാരു ഓട്ടം തുടർന്നു. വീട്ടിൽ എത്തിയാണ് ഓട്ടം നിർത്തിയത്, വേട്ടോൻ പിന്നിൽ ഇല്ലല്ലോ എന്ന ആശ്വാസത്തിൽ!

      —————————————————————-

      ഈ കഥ / വിവരണം കഥാകാരൻറെ സാങ്കല്പിക സ്രഷ്ടി മാത്രമാകുന്നു. ജീവിച്ചിരിക്കുന്നവരോടോ, മരിച്ചു പോയ വരോടോ സാദൃശ്യം തോന്നുന്നുവെങ്കിൽ അത് കേവലം യാദൃശ്ചികം മാത്രം.