“എനിക്ക് ഒരു തത്ത്വചിന്ത വരണൂ, മാഷെ “
“പറയടാ, ഒന്നു കേൾക്കട്ടെ “
“മാഷ് തീവണ്ടീൽ കേറീട്ടുണ്ടോ”
“ഉണ്ടോന്നാ ? പഴയ മദിരാശി വരെ പോയിട്ടും ണ്ട്. ഇപ്പോഴത്തെ പോലെ പൊകയില്ലാത്ത എഞ്ചിനൊന്നും അല്ല. നല്ല പൊകയും ചീറ്റലും ഉള്ള ഉഗ്രൻ എഞ്ചിനുള്ള തീവണ്ടി.”
“ഞാൻ അതിൻറെ എഞ്ചിൻ റെ ഉള്ളിൽ കേറീട്ടുണ്ടെന്ന് മാത്രല്ല, കൊറച്ചു ദൂരം പോകേം ചെയ്തിട്ടുണ്ട് ”
” അമ്പടാ ! അതെങ്ങിനെ പറ്റിച്ചു ?” മാഷ് അൽഭുതപ്പെട്ടു. ”
മംഗലാപുരം സ്റ്റേഷനിൽ നിന്ന് പുറപ്പെടണ “മലബാർ എക്സ്പ്രസ് ” എന്ന തീവണ്ടിയുടെ എഞ്ചിൻ ഡ്രൈവറോട് (Loco Pilot) ചോദിച്ചു, ഞാൻ ഒരു മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർഥി ആണ്. സ്റ്റീം എഞ്ചിനെ പറ്റി പഠിച്ചിട്ടുണ്ട്. എഞ്ചിനിൽ ഒന്ന് കേറിയാൽ കൊള്ളാമെന്നുണ്ട്”.
“ഒരു തടസ്സവും പറയാതെ അദ്ദേഹം എന്നോട് കേറിക്കൊള്ളാൻ പറഞ്ഞു. കുറച്ചു ബുദ്ധിമുട്ടിയെങ്കിലും ഒരു വിധം കയറി പറ്റി.”
“വാതിൽ ഒന്നും ഇല്ലെങ്കിലും നല്ല ചൂട്! Pilot ന് ഒന്നും ചെയ്യണ്ട, മുന്നിൽ കാണുന്ന റയിലിൽ കൂടെ വണ്ടി ഓടിക്കൊണ്ടേ ഇരിക്കും. അങ്ങേരുടെ നേരെ മുൻപിൽ ഒരു സ്റ്റീയറിങ് ഉണ്ട്. അതു തൊടുന്നേ ഇല്ല .”
“ഓടിക്കൽ ബഹു സുഖം തന്നെ ”
“ഡ്രൈവറെ കൂടാതെ വേറെ ഒരാൾ കൂടി ഉണ്ട് കാബിനിൽ. ‘ഫയർ മേൻ’ എന്ന് വിളിക്കുന്ന അയാളാകട്ടെ ഒരു ഷവൽ കൊണ്ട് കൽക്കരി “ടെണ്ടറിൽ” നിന്ന് കോരി ബോയ്ലറിൻ്റെ ‘ഫയർ ലേക്ക് ഇട്ടു കൊണ്ടേ ഇരിക്കുന്നു. അതിടുന്ന വാതായനം തുറന്നു കിടക്കുകയാണ്! അതിൽ കൂടി ബഹിർഗമിക്കുന്ന ചൂട് അവർക്ക് ഒരു പ്രശ്നമേയല്ല.”
“എന്താണ് മോനെ, ഈ ടെണ്ടറും ഫയർ ട്യൂബ് മെല്ലാം?” പിന്നെ എന്തിനാണ് ഈ സ്റ്റീയറിങ്ങ്”?
ഈ മാഷടെ ഒരു സംശയം.
“മാഷെ, കാറിനും മറ്റും പെട്രോൾ അടിക്കുന്ന പോലെയല്ല. എഞ്ചിനോട് തൊട്ട് ഘടിപ്പിച്ചിട്ടുള്ള ചക്രങ്ങളുള്ള ഒരു ചെറിയ പെട്ടി ഉണ്ട്. അതാണ് ‘ടെണ്ടർ’
അതിൽ കുറച്ചധികം കൽക്കരിയും, അത്യാവശ്യത്തിന് വെള്ളവും കരുതിയിരിക്കും. ഫയർ മാൻ എഞ്ചിൻ കാബിനിൽ നിന്ന് അതിലേക്ക് ഷവൽ എത്തിച്ച് കൽക്കരി കോരി എടുത്ത് നേരെ തിരിഞ്ഞ് ബോയിലറിൻന്റെ തീ ജ്വലിച്ചു കൊണ്ടിരിക്കുന്ന ഫയർ ട്യൂബ് ലേക്ക് ഇട്ടു കൊണ്ടേയിരിക്കും.
ഇനി ഫയർ ട്യൂബ് എന്താണന്നല്ലെ? മാഷെ, രണ്ടു തരം ബോയ്ലറുകളാണ് ഉള്ളത്. വാട്ടർ ട്യൂബും, ഫയർ ട്യൂബും. കത്തിക്കൊണ്ടിരിക്കുന്ന കൽക്കരി വഴി ഒരു ട്യൂബ് സിസ്റ്റത്തിൽ കൂടെ വെള്ളം കടത്തിവിട്ട് കിട്ടുന്ന നീരാവി ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്നതിനെ വാട്ടർ ട്യൂബ് എന്നും, വെള്ളം നിറച്ച ടാങ്കിൽ കൂടെ ഒരു ട്യൂബ് വഴി തീ ജ്വലിപ്പിച്ച് കിട്ടുന്ന ആവി കൊണ്ട് പ്രവൃത്തിപ്പിക്കുന്നതിനെ ഫയർ ട്യൂബെന്നും പറയുന്നു.
ട്രെയിനിൽ ഉപയോഗിക്കുന്നത് രണ്ടാമത് പറഞ്ഞ ഫയർ ട്യൂബ് ബോയ്ലർ ആണ്.
“ഇനി എന്തിനാണ് സ്റ്റീയറിംഗ് എന്നല്ലേ, തികച്ചും ന്യായമായ സംശയം. ഈ സ്റ്റീയറിംഗ് ചക്രം തിരിക്കാനല്ല, ചക്രം റയിലിൽ കൂടി അത് നയിക്കുന്ന വഴി പോയ് കൊണ്ടിരിക്കും.’
“വണ്ടി നിന്നു കഴിഞ്ഞ് പിന്നോക്കം പോകണമെന്നുണ്ടെങ്കിൽ ഈ സ്റ്റീയറിംഗ് പല വട്ടം കറക്കിയാൽ മതി. അത് ക്രാങ്കിൻ്റ സെറ്റിംഗ് മാറ്റുകയും, വണ്ടി മറു ദിശയിലേക്ക് ഓടുകയും ചെയ്യുന്നു.”
“തുണി ഉണങ്ങാൻ ഇടുന്ന ‘അഴക്ക’ പോലെ ഒരു ചരട് കെട്ടിയിട്ടുണ്ട്. ഡ്രൈവർ അതിൽ പിടിച്ചു വലിച്ചു. ബോയിലറിൽ നിന്നുള്ള സ്റ്റീം ഒരു പീപ്പിയിൽ കൂടെ കടത്തിവിടാനായിരുന്നു അത്. ശക്തിയായ ചൂളം വിളി ഉയർന്നു.”
“പിന്നെ ഒരു ടാപ്പ് തുറന്നു. ബോയിലറിൽ നിന്ന് സ്റ്റീം സിലണ്ടറുകളിലേക്ക് കടത്തിവിടാനായിരുന്നു ആ പ്രക്രിയ. അതിശക്തിയായി സ്റ്റീം സിലണ്ടറുകളിലേക്ക് ഇരച്ചു കയറി. എഞ്ചിൻ ന്റെ അടിയിലെ സിലണ്ടറുകൾ ചക്രങ്ങളെ കറക്കുകയും ഒന്നോ രണ്ടോ തവണ മിനുത്ത റയിലിന് മുകളിൽ തെന്നി കറങ്ങുകയും തീവണ്ടി സാവധാനം മുന്നോട്ട് നീങ്ങി തുടങ്ങുകയും ചെയ്തു. ഗാർഡിൻറെ പച്ചക്കൊടിക്ക് മറുപടി എന്ന വണ്ണം “പെലറ്റും” പച്ചക്കൊടി വീശിക്കൊണ്ടിരുന്നു.
ഇപ്പോഴെല്ലാം ” ഫയർ മേൻ” തലയിൽ ഒരു ടവലും കെട്ടി ഒരു ഷവലു കൊണ്ട് കൽക്കരി വാരി വാരി ബോയിലറിലേക്ക് ഇട്ടു കൊണ്ടിരുന്നു. അതിൻറെ തുറന്ന വാതായനത്തിൽ കൂടി ശക്തമായ ചൂട് വന്നു കൊണ്ടും ഇരുന്നു.
“എയർ ബ്രേക്ക് ” എന്ന് കേട്ടിട്ടുണ്ടോ, മാഷെ?
“എഞ്ചിൻറെയും, ഒരോ ബോഗിയുടേയും ചക്രങ്ങളെ അമർത്തിപ്പിടിക്കുന്ന ഇരുമ്പ് “ഷൂകൾ ” ഉണ്ട്. ഒരു ‘കമ്പ്രസർ ‘ എഞ്ചിനിൽ നിന്ന് ഈ ഇരുമ്പ് ഷൂ കളെ നിയന്ത്രിക്കുന്നു.”
‘ഓരോ കമ്പാർട്ട്മെൻ റിലും, ജനലകൾക്കിടക്ക് മീതെ ചുമന്ന ഒരു ഹാൻഡിൽ തൂങ്ങിക്കിടക്കുന്നത് കണ്ടിട്ടുണ്ടോ, മാഷേ.”
“അടിയന്തര സാഹചര്യത്തിൽ അവ വലിച്ചാൽ, എഞ്ചിൻ മുതൽ അവസാന കമ്പാർട്ട്മെൻറ് വരെ നീണ്ടു കിടക്കുന്ന ലൈനിൽ ഒരു ദ്വാരം പ്രത്യക്ഷപ്പെടുകയും കമ്പ്രസ്സ് വായു അതിൽ കൂടെ നഷ്ടപ്പെടുകയും ചെയ്യുന്നു. ഉടനെ ഷൂ കളെ അകറ്റി നിർത്തുന്ന ബലം നഷ്ടപ്പെടുകയും അവ ചക്രത്തിന്മേൽ അമർത്തി പിടിക്കുകയും, തീവണ്ടിയുടെ വേഗത നഷ്ടപ്പെടുകയും, താമസംവിന തീവണ്ടി മുഴുവനായി നിൽക്കുകയും ചെയ്യുന്നു.”
മാത്രമല്ല, തിരിച്ചറിയാൻ ഒരു ചുമന്ന കൈ ഈ കമ്പാർട്ട്മെന്റിൻറെ മുകൾ വശത്ത് ഇരുവശങ്ങളിലും പുറത്തേക്ക് വരുന്നു. ഏതെങ്കിലും കമ്പാർട്ട്മെൻറിൽ നിന്ന് ഇത് വലിച്ചാൽ, പിന്നെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല. വണ്ടി മുഴുവനായി നിന്നത് തന്നെ!”
“പിന്നെ ലൈറ്റും, ഫാനും. ഓരോ ബോഗിയുടേയും അടിയിൽ ചക്രത്തിൽ നിന്ന് ബെൽറ്റ് കൊണ്ട് കറങ്ങുന്ന ഒരു വലിയ ഡി.സി. ജനേറേറ്റർ ഉണ്ട്.”
“അതെന്തിനാ ഡി.സി, എ.സി.യുള്ള ഇക്കാലത്ത്?”
“അത് മാഷെ, അതിനടുത്തു തന്നെ ഒരു സ്റ്റോറേജ് ബാറ്ററി ഉണ്ട്. ഡി സി ആകുബോൾ നേരെ ചാർജു ചെയ്യാം. റെക്ററ്റി ഫയറും മറ്റും ഒഴിവാക്കുകയും ചെയ്യാം. വണ്ടി നിൽക്കുമ്പോഴും ഫാനും ലൈറ്റും നടക്കുന്നത് ഈ ബാറ്ററി ഉള്ളതുകൊണ്ടാണ്.”
“ഇനി എഞ്ചിൻറെ കാര്യം.
അകത്ത് ഞാന്നു കിടക്കുന്ന ഒരു ബൾബും, മുൻ വശത്ത് ഒരു ഹെഡ് ലൈറ്റും താഴെ രണ്ടു ചെറിയ ലൈറ്റുകളും ആണ് ഉള്ളത്.” ‘ബോയ് ലറിൻറെ ഇടത് വശത്ത് ഏതാണ്ട് മദ്ധ്യഭാഗത്തിായി സ്റ്റീം കൊണ്ട് പ്രവർത്തിക്കുന്ന ഒരു ടർബോ ജനേറേറ്റർ ഉണ്ട്. ലൈറ്റുകളുടെ ആവശ്യം വരുമ്പോൾ ഒരു വാൽവ് തുറന്ന് അതിൽ കൂടെ സ്റ്റീം കടത്തിവിടും. സ്റ്റീമിന് ക്ഷാമമൊന്നും ഇല്ലല്ലോ! “അതോടുകൂടി എഞ്ചിൻ റെ മുൻവശത്ത് മുകളിലുള്ള ശക്തിയായ ഒറ്റ ലെറ്റും ഏതാണ്ട് ബംബർ ലെവലിലുള്ള രണ്ടു ചെറിയ ലൈറ്റുകളും പെ ലറ്റിൻ ന്റെ അടുത്ത് ഉള്ള ബൾബും കത്തുന്നു. അല്ലാതെ അതിനിടക്ക് മറ്റു സ്വിച്ചുകളൊന്നും ഇല്ലേയില്ല.”
“എന്താ ഇതിലൊരു തത്വചിന്ത” മാഷുടെ ചോദ്യത്തിന് അല്പം പരിഹാസ ചുവ ഉണ്ടോ എന്ന് സംശയം.
“മാഷെ, ചില ട്രെയിനുകളിലെ അവസാന ബോഗി ഗാർഡിന് യാത്ര ചെയ്യാൻ മാത്രമുള്ളതാണ്. അത്യാവശ്യ ഘട്ടങ്ങളിൽ ഗാർഡിന് ഉപയോഗിക്കാൻ ഒരു കറക്കുന്ന ഹാൻഡ് ബ്രേക്കും ഉണ്ട്.”
“പിൻ വശത്ത് രണ്ടു ജനാലകൾ ഉണ്ട്. അതിൽ കൂടെ പിന്നിലേക്ക് നോക്കിയാലാണ് തത്വചിന്ത വരുന്നത്:”
” അറ്റം കാണാതെ നീണ്ടു കിടക്കുന്ന റയിൽ പാത. ഇപ്പോൾ കൂട്ടിമുട്ടും എന്നാലും മുട്ടാതെ അനന്തതയിലേക്ക് മാടി വിളിക്കുകയല്ലെ ചെയ്യുന്നത് “.
നോക്കിയപ്പോൾ മാഷിതാ സുഖ സുഷുപ്തി!
—————————————
Leave a comment