ചിങ്ങമാസത്തിലെ വർണ്ണശഭളമായ പൊന്നോണവും മാവേലി തമ്പുരാനും
കന്നി മാസരാവുകളെ മാസ്മരികമാക്കുന്ന കന്നി നിലാവും പുഷ്പങ്ങളും
തുലാം മാസത്തിലെ പേടിപ്പെടുത്തുന്ന ഇടിമിന്നൽ മഴയും
വൃശ്ചികത്തിലെ വൃക്ഷങ്ങൾക്ക് ഭീഷണി മുഴക്കി ആഞ്ഞടിക്കുന്ന കാറ്റും
ധനുമാസത്തിലെ ധന്യമായ രാവുകളും
മകരമാസത്തിലെ മരം കോച്ചുന്ന തണുപ്പും
കുംഭമാസത്തിലെ പ്രൗഢഗംഭീരമായ കുംഭ ഭരണി ആഘോഷങ്ങളും ശിവരാത്രി ആചാരങ്ങളും
മീനമാസത്തിലെ ചുട്ടുപൊള്ളുന്ന തീവെയിലും
മേടരാശിയിലെ സൃഷ്ടിയുടെ ആരംഭവും
എടവമാസത്തിലെ ഇടമുറിയാതെ പെയ്യുന്ന പേമാരിയും
മിഥുനമാസത്തിലെ ഇളം തണുപ്പോടെ പുലരുന്ന പ്രഭാതങ്ങളും
കർക്കടക മാസത്തിലെ കുറ്റാകൂരിരുട്ടായ രാവുകളും കർക്കടക പിശാച് എന്ന മിഥ്യയും
ഒത്തു ചേർന്ന മലയാള നാടെ നീ എത്ര ധന്യയാണ്.
Leave a comment