ഇന്ന് ഭൂമിയിൽ ഏതാണ്ട് 750 കോടി മനുഷ്യർ അധിവസിക്കുന്നുണ്ട്.
ഈ മനുഷ്യരുടെയെല്ലാം രൂപ ഘടന ഒരേ രീതിയിൽ തന്നെയാണ്.
രണ്ടു കാലുകളും രണ്ടു കൈകളും ഏറ്റവും മുകളിൽ മുഖവുമാണ് മനുഷ്യ രൂപ ഘടനയിലുള്ളത്.
മനുഷ്യ മുഖത്തിന്റെ ഏകദേശ വലിപ്പം ഏതാണ്ട് മുക്കാൽ സ്ക്വയർ ഫീറ്റ് മാത്രമാണുള്ളത്.
ആ മുക്കാൽ സ്ക്വയർ ഫീറ്റിനുളളിൽ കൃത്യമായ സ്ഥലത്ത് രണ്ട് കണ്ണുകളും ഒരു മൂക്കും രണ്ട് ചുണ്ടുകളും ഇരുഭാഗത്തായി രണ്ട് ശ്രവണ പുടങ്ങളുമാണുള്ളത് .
എന്നാൽ, വെറും മുക്കാൽ സ്ക്വയർ ഫീറ്റിനുളളിൽ, ഓരോ സ്ഥലങ്ങളിലും കൃത്യമായ രീതിയിൽ ഓരോരോ അവയവങളെ ഉൾക്കൊള്ളിച്ചു കൊണ്ട്, ഇന്ന് ഭൂമിയിൽ ജീവിക്കുന്ന 750 കോടി മനുഷ്യരുടേയും (സരൂപ ഇരട്ടകൾ ഉൾപ്പെടെ) മുഖങ്ങളെ വ്യത്യസ്തമായ രീതിയിൽ സൃഷ്ടിച്ച സൃഷ്ടാവിന്റെ സൃഷ്ടി വൈഭവത്തെ നമുക്ക് എങ്ങിനെയാണ് വിലയിരുത്താനാവുക.
അപ്പോൾ, നമുക്ക് മുമ്പേ കഴിഞ്ഞു പോയ കോടാനു കോടി മനുഷ്യരുടേയും നമുക്ക് ശേഷം വരാനിരിക്കുന്ന കോടാനുകോടി മനുഷ്യരുടേയും വെറും മുക്കാൽ സ്ക്വയർ ഫീറ്റിനുളളിൽ സൃഷ്ടിച്ച മുഖങ്ങളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാണ് എന്ന യാഥാർഥ്യം കൂടി മനസ്സിലാക്കുമ്പോൾ ആ സൃഷ്ടാവിന്റെ സൃഷ്ടി വൈഭവത്തെ എങ്ങിനെയാണ് നമുക്ക് നിഷേധിക്കാൻ കഴിയുന്നത്.
-കടപ്പാട് –
Leave a comment