ഒരിടത്ത് ഒരു സമ്പൽ സമൃതമായ രാജ്യം ഉണ്ടായിരുന്നു. ഒരു നല്ല രാജാവിൻറെ കീഴിൽ ഈ രാജ്യം അനുദിനം അഭിവൃദ്ധിപ്പെട്ടു കൊണ്ടിരുന്നു. ഒരു ദിവസം രാജദർബാർ കൂടിക്കൊങ്ങിരുന്നപ്പോൾ ഒരു ഈച്ച ദർബാർ ഹാളിലേക്ക് പറന്ന് വന്നു. അത് ചുറ്റിപ്പറന്ന് പറന്ന് അവസാനം രാജാവിൻറെ മൂക്കിൻ മേൽ വന്നിരിപ്പായി … ബസ്… ബസ് എന്ന് മൂളിക്കൊണ്ട്.
ഈ മൂളൽ കേട്ട് കേട്ട്, രാജാവിന് ചിന്തിക്കാൻ പോലും പറ്റാതായി. രാജകാര്യങ്ങൾ പലതും താളം തെറ്റി. എന്തിനു പറയുന്നു, കുടിവെള്ള വിതരണം പോലും അവതാളത്തിലായി. ഇപ്പോഴെങ്ങാനും ഒരു യുദ്ധം വന്നാലത്തെ അവസ്ഥ ആലോചിച്ച് രാജപണ്ഡിതന്മാരെല്ലാം അസ്വസ്ഥരായി. ഇതിനൊരു പരിഹാരം ആലോചിച്ച് അവരെല്ലാം ചിന്താക്രാന്തരായി. കബിൻസ് സദസിലെ വെറും ഒരു പരിചാരകനായിരുന്നു. “ഒരു തുണിയെടുത്ത് ആട്ടിക്കളയണം” അവൻ നിർദ്ദേശിച്ചു.
അതു കേട്ട് പണ്ഡിതന്മാർ ഞെട്ടിത്തരിച്ചു. “വിഡ്ഢിത്തം പറയാതെടാ . ഇത് രാജകീയ നാസാഗ്രം ആണ് എന്ന് മറക്കല്ലേ.” അവരെല്ലാവരും ഗൌരവമായ ചിന്തയിലും അന്വോന്യ ചർച്ചകളിലും മുഴുകി.
ഈ സമയമെല്ലാം രാജാവ് മൂളിച്ച സഹിച്ചു കൊണ്ടേയിരുന്നു.
പെട്ടന്ന് ഒരു പണ്ഡിതൻ ചാടി എഴുന്നേറ്റ് പരിചാരകനെ വിളിച്ച് എന്തോ പറഞ്ഞു.അയാൾ ധ്രുദഗതിയിൽ പുറത്തേക്ക് പോയി.
താമസം വിനാ അയാൾ മടങ്ങി എത്തി; കൈയിൽ ഒരു കൂടും അതിൽ ഒരു പക്ഷിയും.
രാജാവിൻറെ മുമ്പിൽ പണ്ഡിതൻ കൂടും കൊണ്ട് ചെന്നു. കൂടു തുറക്കേണ്ടതാമസം പക്ഷി നേരെ രാജാവിൻറെ കിരീടത്തിന് മുകളിൽ ഇരുപ്പ് ഉറപ്പിച്ചു; ക്ലക്ക്, ക്ലക്ക് എന്ന് പാടാൻ തുടങ്ങി.
രാജാവ് പണ്ഡിതനെ പ്രശംസിച്ചു കൊണ്ട് കല്പിച്ചു “നമുക്ക് ഇപ്പോൾ ബസ് – ബസ് ശബ്ദമില്ലാതെ ശാന്തമായി ചിന്തിക്കാം.
“തിരുമേനി – തിരുമേനി ഇപ്പോൾ ബസ് – ബസ് നേക്കാൾ കൂടിയ ശബ്ദമാണല്ലൊ – അപ്പോൾ എങ്ങനെ ചിന്തിക്കാം പറ്റും” കബിൻസ് ആരാഞ്ഞു. കല്പിച്ചാലും, അടിയൻ രണ്ടിനേയും ഓടിച്ചു കളയാം”
അത് ശരിയാണല്ലൊ! ഇപ്പോഴും തനിക്ക് ചിന്തിക്കാൻ വിഷമമാണല്ലൊ..
ഇതിനൊരു പരിഹാരം കാണാൻ പണ്ഡിതന്മാരോട് രാജാവ് ആജ്ഞാപിച്ചു. പണ്ഡിതന്മാർ ഒറ്റക്കും കൂട്ടായും ഈ സമസ്യക്ക് ഒരു പരിഹാരം ആലോചിക്കാനും തുടങ്ങി.
അവർ കൂട്ടായി എടുത്ത തീരുമാനപ്രകാരം ഒരു പണ്ഡിതൻ പുറപ്പെട്ട് പോയി. അധികം താമസിയാതെ മടങ്ങിവന്നു.കയറിൻറെ അറ്റത്ത് ഒരു വിചിത്ര ജീവിയെ വലിച്ചു കൊണ്ടാണ് വരവ്.
കാട്ടുമാക്കാൻ എന്ന ആ ജീവി രാജാവിനേയും, പക്ഷിയേയും കണ്ട വഴി ചാടി രാജാവിൻറെ തോളത്ത് കയറി ഇരിപ്പുറപ്പിച്ചു. മാത്രമല്ല ഉച്ചത്തിൽ “പ്രങ്ക്, പ്രങ്ക്” എന്ന് ശബ്ദമുണ്ടാക്കാനും തുടങ്ങി. അതിൻറെ ശബ്ദത്തിൽ ‘ബസ് -ബസ്സും ‘ ‘ക്ലക്ക് – ക്ലക്ക് ” ശബ്ദങ്ങളും നിഷ്പ്രഭമായി.
രാജാവ് പണ്ഡിതനെ പ്രശംസിച്ചു കൊണ്ട് കല്പിച്ചു “നമുക്ക് ഇപ്പോൾ ബസ് – ബസ് ഉം, ക്ലക്ക് – ക്ലക്ക് ഉം ശബ്ദങ്ങൾ ഇല്ലാതെ ശാന്തമായി ചിന്തിക്കാം”
കബിൻസ് ഇതെല്ലാം കണ്ടുകൊണ്ട് അരികെ തന്നെ നിൽപ്പുണ്ട്. അവൻ എന്തോ പറയാൻ എഴുന്നേറ്റു. പണ്ഡിതന്മാർ അവനെ രൂക്ഷമായി നോക്കി.
രാജാവിന്റെ ഗതികേട് അവന് തീരെ സഹിച്ചില്ല. എന്തുമാകട്ടെ എന്ന് മനസ്സിൽ ഉറപ്പിച്ച് അവൻ പറഞ്ഞു.
“തിരുമേനി, ഇപ്പോൾ ഇതും കൂടെ ആയപ്പോൾ തിരുമേനിക്ക് ശാന്തമായി കാര്യങ്ങൾ കേൾക്കാനും, മനസ്സിലാക്കാനും ഉത്തരവിടുവാനും എങ്ങിനെ കഴിയും.
” ഏങ്ങ്” എന്നൊരു ശബ്ദം ഉണ്ടാക്കാനേ തിരുമേനിക്ക് കഴിഞ്ഞുള്ളു.
ഇത് കേട്ട പാടെ പണ്ഡിതന്മാരിൽ രണ്ടു പേർ ഇറങ്ങി നടന്നു. താമസിയാതെ അവർ ഒരു ജീവിയെ കഴുത്തിൽ രണ്ടു കയറും കൊണ്ട് ബന്ധിച്ച് വലിച്ചു കൊണ്ടുവന്നു.
ആ ജീവിയാകട്ടെ കാട്ടുമാക്കാനെ കണ്ട ഉടൻ തിരുമേനിയുടെ മടിയിൽ ചാടിക്കയറി ഇരിക്കുകയും, വാ-ഹൂ-വാ, വാ-ഹൂ-വാ എന്ന് അത്യുച്ചത്തിൽ അലറുകയും ചെയ്തു കൊണ്ടിരുന്നു.
ബസ് -ബസ്, ക്ലക്ക് -ക്ലക്ക്, പ്രങ്ക്- പ്രങ്ക് എന്നീ ശബ്ദങ്ങളൊന്നും കേൾക്കാനേ ഉണ്ടായിരുന്നില്ല.
അവശനായ തിരുമേനി, ആംഗ്യ ഭാഷയിൽ കബിൻസി നോട് ആവശ്യപ്പെട്ടു.
“ഒന്നു രക്ഷപ്പെടുത്തൂ “
കബിൻസ് പിന്നെ ഒന്നും ചിന്തിച്ചില്ല, അവിടെ കണ്ട ഒരു ഷാൾ എടുത്ത് രാജാവിന്റെ മടിയിലിരുന്ന വാ-ഹൂ-വാ യെ അടിച്ചു. അടിയുടെ ആഘാതത്തിൽ രാജാവ് മറിഞ്ഞു വീണു.
അതോടുകൂടി വാ-ഹൂ-വാ യും പ്രങ്ക് – പ്രങ്ക് ഉം കാട്ടിലേക്ക് ഓടി മറയുകയും, ബസ് -ബസ് ഉം ക്ലക്ക് -ക്ലക്കും പറന്നു പോകകയും ചെയ്തു.
രാജാവിൻ റെ മനസ്സ് വേനൽക്കാലത്തെ പ്രഭാത സൂര്യനെ പ്പോലെ ശാന്തവും, സുന്ദരവും, പ്രസന്നവും ആകുകയും ചെയ്തു.
Leave a comment